സിഎംഐ സഭാംഗമായ വൈദികന്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ അള്‍ത്താരയ്ക്ക് നേരെ ആക്രമണം; വീഡിയോ പുറത്തുവിട്ട് രൂപത

ന്യൂയോര്‍ക്ക് സിറ്റി: വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ അള്‍ത്താരയ്ക്ക് നേരെ ആക്രമണം നടത്തിയതിന്റെ വീഡിയോ രൂപത പുറത്തുവിട്ടു. ബ്രൂക്കലൈന്‍ രൂപതയിലെ സെന്റ് അന്തോണി ഓഫ് പാദുവ ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മുപ്പതിന് നടന്ന അക്രമത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഫാ. ജോസി വട്ടോത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കവെ ഒരു വ്യക്തി അള്‍ത്താരയുടെ നേര്‍ക്ക നടന്നടുക്കുകയും കയ്യിലുണ്ടായിരുന്ന ജാറിലെ ജ്യൂസ് അള്‍ത്താരയിലും ബാക്കിയുള്ളത് അച്ചനു നേരെയും തളിക്കുകയായിരുന്നു.

മതപരമായ അസഹിഷ്ണുത എന്നാണ് രൂപത ഈ പ്രവൃത്തിയെ വിശേഷിപ്പിച്ചത് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.ജ്യൂസ് ഒഴിച്ചുവെങ്കിലും തിരുവോസ്തിക്കോ വീഞ്ഞിനോ കേടുപാടുകള്‍ സംഭവിച്ചില്ലെന്നും അത് വലിയൊരു അത്ഭുതമാണെന്നും ഫാ. ജോസി പറഞ്ഞു. ഈ അനിഷ്ടസംഭവത്തിന് ശേഷം അദ്ദേഹം വിശുദ്ധബലി പൂര്‍ത്തിയാക്കുകയും ചെയ്തു.

പത്തുവര്‍ഷമായി ഇടവകയില്‍ സേവനം ചെയ്യുന്ന ഫാ. ജോസി വട്ടോത്ത് സിഎംഐ സഭാവൈദികനാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.