വൈദിക വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു

മഞ്ഞുമ്മൽ: വൈദികവിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു.കാർമലീത്ത സഭയുടെ എട്ടാം വർഷ വൈദികാർത്ഥിയും മറയൂർ പയസ് നഗർ, സെന്റ് പയസ് ടെൻത് ആശ്രമത്തിലെ റീജൻസി വിദ്യാർത്ഥിയുമായ ബ്രദർ. പീറ്റർ നിക്സൺ ഡിസിൽവമാളിയേക്കൽ OCD ആണ് മരിച്ചത്. ജൂണ് 27 ശനി രാവിലെ 6.15 ആണ് മരിച്ചതെന്ന് മഞ്ഞുമല്‍ കര്‍മ്മലീത്തസഭയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

രാവിലെ ആശ്രമത്തിലെ ഒരു വൈദിക നോടൊപ്പം നടക്കാൻ ഇറങ്ങിയതായിരുന്നു ബ്രദർ. മറയൂർ കാന്തല്ലൂർ റോഡിലെ ഹെയർപിൻ വളവിൽ വെച്ച് തലവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും
ജീവന്‍ രക്ഷിക്കാനായില്ല.

എറണാകുളം തേവര സെൻറ് ജോസഫ് ഇടവകാംഗമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.