വിശ്വാസം കൊണ്ടോ പ്രവൃത്തികൊണ്ടോ ഒരാള്‍ രക്ഷിക്കപ്പെടുമോ? ബ്ര. സജിത് ജോസഫ് സംസാരിക്കുന്നു


പ്രൊട്ടസ്റ്റന്റ് ലോകം എല്ലാവരോടും ചോദിക്കുന്ന ചോദ്യമാണ് നിങ്ങള്‍ രക്ഷിക്കപ്പെട്ടവരാണോ? ഞങ്ങള്‍ രക്ഷിക്കപ്പെട്ടവരാണ് എന്ന് അവര്‍ പറയുകയും ചെയ്യും.

കത്തോലിക്കാ സഭ ഇങ്ങനെയൊരു വിഷയം ചര്‍ച്ച ചെയ്യുന്നതുപോലുമില്ല. ഈ ചോദ്യം ചോദിച്ചുകൊണ്ട് പ്രൊട്ടസ്റ്റന്റ് സഹോദരന്മാര്‍ കത്തോലിക്കരെ സമീപിക്കുമ്പോള്‍ അവര്‍ ചെറുതായിട്ടൊന്ന് പതറിപ്പോകും. കാരണം അവര്‍ അതുവരെ അതേക്കുറിച്ച് ചിന്തിക്കുന്നതേയില്ല.

കത്തോലിക്കാസഭയിലെ രക്ഷയുടെ വിശ്വാസം മറ്റൊന്നാണ്. അത് മാമ്മോദീസായിലൂടെ രക്ഷ സംഭവിച്ചുകഴിഞ്ഞു എന്നതാണ്. രക്ഷയുടെ പ്രവൃത്തി തുടരുന്നതാണ് എന്നാണ് കത്തോലിക്കര്‍ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുകത്തോലിക്കനോട് നി്ങ്ങള്‍ രക്ഷിക്കപ്പെട്ടവനാണോ എന്ന് ചോദിക്കുമ്പോള്‍ മറുപടി പറയാന്‍ പെട്ടെന്ന് അവര്‍ക്ക്‌സാധിക്കില്ല.

വായ് കൊണ്ട് ഏറ്റുപറഞ്ഞ് കൈ ഉയര്‍ത്തി രക്ഷിക്കടുന്ന പരിപാടിയോ രക്ഷിക്കപ്പെടുത്തുന്ന രീതിയോ കത്തോലിക്കാസഭയിലില്ല. പെന്തക്കോസ്ത് രക്ഷാശാസ്ത്രവും കത്തോലിക്കരുടെ രക്ഷയുടെ ശാസ്ത്രവും തമ്മില്‍ വ്യത്യാസമുണ്ട്. ഒരാളുടെ രക്ഷ വിശ്വാസം അടിസ്ഥാനമാക്കിയാണ് പ്രൊട്ടസ്റ്റന്റുകാര്‍ കരുതുന്നത്.എന്റെ വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് എന്റെ രക്ഷ എന്നാണ് അവര്‍ പഠിപ്പിക്കുന്നത്.

കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നാം അത് ശരിയാണല്ലോയെന്ന്. വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാന്‍ കഴിയില്ല എന്ന് ബൈബിളിലും പറയുന്നുണ്ടല്ലോ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നും ബൈബിളില്‍പറയുന്നുണ്ടല്ലോ.

ഇതെല്ലാം ഓര്‍മ്മയിലുള്ള ഒരു കത്തോലിക്കന്‍ പ്രൊട്ടസ്റ്റന്റുകാരന്‍ ഇക്കാര്യം പറയുമ്പോള്‍ ആശയക്കുഴപ്പത്തിലാകും. വിശ്വസിക്കാന്‍ കഴിയാത്ത ഒരുപാട് പേര്‍ ഇവിടെയുണ്ട്. ഉദാഹരണത്തിന് ഹൈന്ദവനായി ജനിച്ചുവളര്‍ന്ന ഒരാള്‍. വിശ്വസിക്കാന്‍ ഒരു സാഹചര്യം ഇല്ലാത്തതിന്റെ പേരില്‍ കഴിയുന്ന ഇതുപോലെയുള്ളവരെ ദൈവം രക്ഷിക്കുകയില്ലേ, അപകടങ്ങളില്‍ പെട്ട് കോമാ സ്‌റ്റേജില്‍ കഴിയുന്നവര്‍, ഓട്ടിസം ബാധിച്ചവര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍.. സുവിശേഷവിരുദ്ധരാജ്യങ്ങളിലെ ജനങ്ങള്‍..ഇങ്ങനെ കോടാനുകോടി മനുഷ്യര്‍ക്ക് വിശ്വസിക്കാന്‍ സാഹചര്യം ഇല്ല. ആ പരിതസ്ഥിതിയില്‍ ദൈവം ജനിപ്പിച്ചവരാണിവര്‍. അവരെയൊന്നും ദൈവം രക്ഷിക്കുകയില്ലേ എന്ന ചോദ്യം എന്റെ ഉള്ളില്‍ ഉയര്‍ന്നുവന്നു.

വിശ്വസിക്കാത്തതിന്റെ പേരില്‍ ദൈവം അവരെ അഗ്നിയില്‍ തള്ളുമെന്ന വാദം എന്റെ ലോജിക്കിന് വിരുദ്ധമായിരുന്നു. കത്തോലിക്കാ ദൈവശാസ്ത്രം പ്രവൃത്തിയുടെ ദൈവശാസ്ത്രമല്ല. കത്തോലിക്കാ രക്ഷാശാസ്ത്രം ദൈവത്തിന്‌റെ അപരിമേയമായ കരുണയിലും സ്‌നേഹത്തിലുമാണ്അടിസ്ഥാനമാക്കിയിരിക്കുന്നത്. അല്ലാതെ മനുഷ്യന്റെ പ്രവൃത്തികൊണ്ടോ അവന്‍ വിശ്വസിച്ചതുകൊണ്ടോ സംഭവി്ക്കുന്നതല്ല.

മനുഷ്യന്റെ രക്ഷ ദൈവത്തിന്‌റെ ദാനമാണ്. ദാനം കൊടുക്കുന്നത് ദാതാവിന് ഇഷ്ടമുള്ളആള്‍ക്കാണ്. ആളുടെ േേയാഗ്യത നോക്കിയല്ല ദാനം കൊടുക്കുന്നത്. നമ്മുടെ വിശ്വാസത്തിന് പലപ്പോഴും ഉയര്‍ച്ചതാഴ്ചകളുണ്ടാകും. അപ്പോള്‍ വിശ്വാസം കണക്കിലെടുത്ത് രക്ഷ പ്രാപിക്കാനാവില്ല. ഈശോയുടെ കൂടെ ജീവിച്ച ശിഷ്യന്മാര്‍ക്ക് പോലും വിശ്വാസത്തിന്റെകാര്യത്തില്‍ സംശയങ്ങളും ഉയര്‍ച്ചതാഴ്ചകളുമുണ്ടായിട്ടുണ്ട്. അപ്പോള്‍ നമ്മുടെ കാര്യം പറയാനുണ്ടോ.

എന്റെ വിശ്വാസത്തിലാണ് രക്ഷ ഇരിക്കുന്നതെങ്കില്‍ അവിടെ വലിയൊരു അപകടം പതിയിരിപ്പുണ്ട്. സകലകാലത്തിനും മുന്നേ നമ്മെ രക്ഷിച്ചവനാണ് ദൈവം. അപ്പോള്‍ നാം ഉണ്ടായിരുന്നില്ല. അപ്പോള്‍ ഏത് അടിസ്ഥാനത്തിലാണ് ദൈവം നമ്മെ രക്ഷിച്ചിരിക്കുന്നത്?

ദൈവം നമ്മെ രക്ഷിച്ചിരിക്കുന്നത് അവിടുത്തെ മഹാസ്‌നേഹം നിമിത്തമാണ്. നാം പാപികളായിരിക്കെ നമ്മെ തേടിവന്ന മഹാസ്‌നേഹമാണ് ദൈവം. നാം വിശ്വസിച്ചാല്‍ മാത്രമേ രക്ഷ പ്രാപിക്കൂ എങ്കില്‍ വിശ്വസിക്കുന്നതുവരെ രക്ഷ അടഞ്ഞുമൂടി കിടക്കുകയല്ലേ ചെയ്യുന്നത്?

എന്റെ വിശ്വാസത്തിലാണ് രക്ഷ തുടരുന്നതെങ്കിലും എന്റെ വിശ്വാസത്താലല്ല രക്ഷ എനിക്ക് ലഭിച്ചിരിക്കുന്നത്. വിശ്വാസം വഴി കൃപയാലാണ് നമ്മള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നത്. രക്ഷ ദൈവത്തിന്റെ ദാനമാണ്. സകല ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണ് രക്ഷ. ദൈവം എന്നെ രക്ഷിച്ചു എന്ന ബോധ്യം ഉണ്ടാവുകയാണ് വേണ്ടത്. നാം അവിടുത്തെ കൈപ്പണിയാല്‍ സല്‍പ്രവൃത്തികള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ്.

സല്‍പ്രവൃത്തികളാല്‍ സൃഷ്ടിക്കപ്പെട്ടവരല്ല സല്‍പ്രവൃത്തികള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മള്‍. രക്ഷിക്കപ്പെടുക എന്ന് മനുഷ്യന് അസാധ്യമായ കാര്യമാണ്. രക്ഷിക്കാം എന്ന് പറഞ്ഞ് ആരെങ്കിലും വീടുകളില്‍ വന്നാല്‍ അവര്‍ ദൈവവചനത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്.

രക്ഷിക്കപ്പെട്ടോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. കാരണം അത് മാമ്മോദീസായില്‍ സംഭവിച്ചുകഴിഞ്ഞു. കത്തോലിക്കര്‍ മുഴുവന്‍ രക്ഷിക്കപ്പെട്ടവരാണ്. പക്ഷേ അത് അവര്‍ എത്രത്തോളം മനസ്സിലാക്കുന്നുണ്ട്?( കടപ്പാട് ഷെക്കെയ്ന ടിവി)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.