ബുഡാപെസ്റ്റ് ഇന്റര്‍നാഷനല്‍ യൂക്കറിസ്റ്റിക് കോണ്‍ഗ്രസ് സെപ്തംബര്‍ അഞ്ചുമുതല്‍ 12 വരെ

ഹംഗറി: ബുഡാപെസ്റ്റ് ഇന്റര്‍നാഷനല്‍ യൂക്കറിസ്റ്റിക് കോണ്‍ഗ്രസ് സെപ്തംബര്‍ അഞ്ചു മുതല്‍ 12 വരെ നടക്കും. ഇതു സംബന്ധിച്ച് പുതിയ വിവരങ്ങള്‍ സംഘാടകസമിതി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു.

ഹീറോസ് സ്‌ക്വയറില്‍ സമാപനചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. സെപ്തംബര്‍ അഞ്ചിന് വൈകുന്നേരം മൂന്നു മണിക്ക് കോണ്‍ഗ്രസ് ആരംഭിക്കും. ആയിരത്തോളം ഗായകര്‍ അടങ്ങുന്ന ക്വയര്‍സംഘം കോണ്‍ഗ്രസിന് മോടി കൂട്ടും. ആദ്യ കുര്‍ബാന സ്വീകരണവും കോണ്‍ഗ്രസില്‍ നടക്കും.

കഴിഞ്ഞ വര്‍ഷമാണ് കോണ്‍ഗ്രസ് നടക്കേണ്ടിയിരുന്നത്. കോവിഡ് പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്. 9.8 മില്യനാണ് ഹംഗറിയിലെ ജനസംഖ്യ. 62 ശതമാനവും കത്തോലിക്കരാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.