ന്യൂ യോർക്കിലെ ബഫല്ലോ കത്തോലിക്കാ പള്ളി, മുസ്ലീം പള്ളിയാകുമോ? അറിയേണ്ട കാര്യങ്ങൾ…

ബഫല്ലോയിലെ ഒരു പ്രമുഖ കത്തോലിക്കാ പള്ളി ഒരു മുസ്ലീം ഗ്രൂപ്പിന് വിറ്റത് ഉയർത്തിക്കാട്ടുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഞായറാഴ്ച വൈറലായതിന് ശേഷം, പള്ളിയുടെ ആത്യന്തികമായ കൈമാറ്റത്തിന്റെ തിയതിയോ സമയമോ വ്യക്തമായി വെളിപ്പെടുത്തുന്നില്ല.

2022 അവസാനത്തോടെ ബഫലോ രൂപത റോമൻ കാത്തോലിക്ക ചർച്ച്
ആയ മുൻ സെൻ്റ് ആൻസ് പള്ളിയും ദേവാലയവും പ്രാദേശിക ഡൗൺടൗൺ ഇസ്ലാമിക് സെൻ്ററുമായി ബന്ധപ്പെട്ട ഒരു ഗ്രൂപ്പിന് വിറ്റിരുന്നു.

ഡൗൺടൗൺ ഇസ്ലാമിക് സെൻ്ററുമായി ബന്ധപ്പെട്ട ഒരു ഗ്രൂപ്പായ ബഫല്ലോ ക്രസൻ്റ് ഹോൾഡിംഗ്സ് 2022 നവംബറിൽ 250,000 ഡോളറിന് ഈ പ്രോപ്പർട്ടി വാങ്ങിയതായി ബഫല്ലോ ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുമുണ്ട് . മുൻ പള്ളിക്ക് സമീപം ഇസ്ലാമിക് സെന്ററിന്റെ ഒരു ചെറിയ ആരാധനാലയം നിലവിൽ പ്രവർത്തിക്കുന്നുണ്ട്.

ബഫല്ലോ ക്രസൻ്റ് ഹോൾഡിംഗ്സ്സിന്റെ കോടിക്കണക്കിന് ഡോളർ പദ്ധതിയിൽ മൂവായിരത്തോളം വിദ്യാർത്ഥികൾക്ക് ഒരു ഇസ്ലാമിക് സ്‌കൂളും കോളേജും, ഷോപ്പിംഗ് പ്ലാസയും ഒരു മുസ്ലീം ശവസംസ്‌കാര സ്ഥലവും ഉൾപ്പെടുന്നുവെന്ന് 2022-ൽ ബഫല്ലോ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

എന്നിരുന്നാലും, അതിൻ്റെ ഭാഗമായി, 2022 ജൂലൈ മുതൽ നവീകരണത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങളുമായി ഡൗൺടൗൺ ഇസ്ലാമിക് സെൻ്റർ അതിൻ്റെ വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്‌തിട്ടില്ല, പക്ഷേ ഇപ്പോഴും പ്രോജക്റ്റിനായി സംഭാവനകൾ സ്വീകരിക്കുന്നതായി കാണുന്നുണ്ട്.

മസ്ജിദിൻ്റെ പദ്ധതികളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ചോദിക്കാൻ ഇമെയിൽ വഴി CNA ഡൗൺടൗൺ ഇസ്ലാമിക് സെൻ്ററിൽ എത്തിയെങ്കിലും പ്രസിദ്ധീകരണ സമയമായിട്ടും അതിനു മറുപടി ഒന്നും ലഭിച്ചിരുന്നില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോൾ , ഡൗൺടൗൺ ഇസ്ലാമിക് സെൻ്ററിലെ ഒരു സന്നദ്ധപ്രവർത്തകൻ സിഎൻഎയോട് പറഞ്ഞത് , വാതിൽ നന്നാക്കൽ, പുല്ല് മുറിക്കൽ എന്നിങ്ങനെയുള്ള “ചെറിയ മിനുക്കു പണികൾ ” ഇപ്പോൾ മുൻ സെൻ്റ് ആൻസ് പ്രോപ്പർട്ടിയിൽ നടക്കുന്നുണ്ടെന്നാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.