ജനവാസ മേഖലയ്ക്ക് കൃത്യമായ നിര്‍വചനം നല്കണം: കെസിബിസി

കൊച്ചി: ജനവാസ മേഖലകളെ ബഫര്‍സോണില്‍നിന്ന് ഒഴിവാക്കുമെന്ന കഴിഞ്ഞ ദിവസത്തെസര്‍ക്കാര്‍ ഉത്തരവില്‍ ജനവാസമേഖല എന്നത് കൃത്യമായി നിര്‍വചിച്ചിട്ടില്ലെന്നും ഇതില്‍ വ്യക്തത വേണമെന്നും കെസിബിസി. ബഫര്‍ സോണ്‍ വിഷയത്തില്‍ ജൂണ്‍ മൂന്നിലെ സുപ്രീം കോടതി വിധിയെ തുടര്‍ന്നുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് വനംവകുപ്പിനെ ചുമതലയേല്പിച്ചുളള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാകാത്തതാണെന്ന് കെസിബിസിക്കും കേരളകര്‍ഷക അതിജീവന സംയുക്തസമിതിക്കും വേണ്ടി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ഉത്തരവില്‍ വ്യക്തതയില്ലാത്തത് പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് നീതി നിഷേധിക്കാനിടയാക്കും.ആക്ഷേപങ്ങള്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിക്ക് മുന്നില്‍ അറിയിക്കാന്‍ ആരെയും ചുമലതലപ്പെടുത്തിയിട്ടില്ല. മൂന്നുമാസം സമയത്തില്‍ ഇനി മൂന്നാഴ്ച മാത്രം അവശേഷിക്കെ യാതൊരു തയ്യാറെടുപ്പും നടന്നതായി അറിവില്ല.

ഈ വിഷയങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വനംമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്കിയെന്നും മാര്‍ ജോസ് പുളിക്കല്‍ അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.