ബുര്‍ക്കിനോ ഫാസോയില്‍ ഇസ്ലാമിക ഭീകരവാദികള്‍ 160 ക്രൈസ്തവരെ കൊലപ്പെടുത്തി

ബുര്‍ക്കിനോ ഫാസോ: ബുര്‍ക്കിനോ ഫാസോയില്‍ ഇസ്ലാമിക ഭീകരവാദികള്‍ 160 ക്രൈസ്തവരെ കൊലപെടുത്തി. വെള്ളി, ശനി ദിവസങ്ങളിലായി നടന്ന അക്രമം കഴിഞ്ഞ ദിവസമാണ് പുറം ലോകം അറിഞ്ഞത്. വിശ്വാസത്തിലും ഐക്യത്തിലും തുടരുന്നതിനുള്ള ശിക്ഷയായിയിട്ടാണ് ഭീകരവാദികള്‍ ക്രൈസ്തവരെ കൊന്നൊടുക്കിയതെന്ന് സോള്‍ഹാന്‍ ബിഷപ് ലൗറന്റ് ഡാബിറെ പറഞ്ഞു. അദ്ദേഹത്തിന്റെ രൂപതയിലെ ഗ്രാമത്തിലാണ് അക്രമം നടന്നത്.

മാര്‍ക്കറ്റുകള്‍ അവര്‍ കത്തിച്ചു,വീടുകളും ഷോപ്പുകളും വാഹനങ്ങളും കത്തിയമര്‍ന്നു. പുറത്തുപാര്‍ക്ക് ചെയ്തിരുന്ന ലോറികളും മറ്റ് വാഹനങ്ങളും കത്തിച്ചു. മനുഷ്യജീവന്റെ കണക്കെടുപ്പിന് പുറമെയുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. 2015 ലെ അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന ഏറ്റവും വലിയ അക്രമമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. നാല്പതോളം പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുമുണ്ട്.

ആളുകള്‍ക്ക് എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഞങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും? ഞങ്ങള്‍ നേരിടുന്നത് അദൃശ്യരായശത്രുക്കളോടാണ്. ആയുധധാരികളോടാണ്. പക്ഷേ ഇപ്പോഴും ഞങ്ങള്‍ വിശ്വാസം കാത്തുസൂക്ഷിക്കുന്നു. ഐക്യത്തിലാണ് ജീവിക്കുന്നത്.

വത്തിക്കാന്‍ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.