ബുര്‍ക്കിനാ ഫാസോയില്‍ നിന്ന് മറ്റൊരു വൈദികനെ കൂടി കാണാതെയായി

ബുര്‍ക്കിനാ ഫാസോ: ബുര്‍ക്കിനോ ഫാസോയില്‍ നിന്ന് ഒരു കത്തോലിക്കാ വൈദികനെ കൂടി കാണാതെയായി. ഫാ. റോഡ്രിഗ് സാനോനെയാണ് ചൊവ്വാഴ്ച മുതല്‍ കാണാതെയായിരിക്കുന്നത്.

വൈദികനെ കണ്ടെത്തുന്നതിനായി വിശ്വാസികളോട് ബിഷപ് ലൂക്കാസ് കാല്‍ഫ പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെട്ടു. ഫാ. റോഡ്രിഗിന്റെ വാഹനം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വൈദികനെക്കുറിച്ച് യാതൊരു വിവരവുമില്ല.വൈദികനെ കണ്ടെത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും രൂപതാതലത്തില്‍ ചെയ്യുന്നുണ്ടെന്നും ബിഷപ് അറിയിച്ചു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ബുര്‍ക്കിനോ ഫാസോയില്‍ മതപരമായ അക്രമം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ഇസ്ലാമിക തീവ്രവാദികളാണ് അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. ഫുര്‍ക്കിനോ ഫാസോയില്‍ 61 ശതമാനവും മുസ്ലീമുകളും 23 ശതമാനം ക്രൈസ്തവരുമാണ്. സ്വഭാവികമായും മുസ്ലീം- ക്രൈസ്തവ സംഘര്‍ഷം ഇവിടെ പതിവായിരിക്കുന്നു.

2015 മുതല്‍ ഒരു മില്യന്‍ ആളുകള്‍ ഇവിടെ നിന്ന് പലായനം ചെയ്തിരിക്കുന്നതായും 1,100 പേര്‍ മരണമടഞ്ഞിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മുമ്പ് എന്നത്തെയുകാള്‍ സ്ഥിതിഗതികള്‍ വഷളായിരിക്കുകയാണ് എന്ന് ബിഷപ് പ്രസ്താവനയില്‍ ഓര്‍മ്മപ്പെടുത്തി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.