ബുര്‍ക്കിനോ ഫാസോയിലെ കര്‍ദിനാളിന് കോവിഡ് 19 പോസിറ്റീവ്

ബുര്‍ക്കിനോഫാസോ: ബുര്‍ക്കിനോ ഫാസോയിലെ കര്‍ദിനാള്‍ ഫിലിപ്പിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അതിരൂപത തന്നെയാണ് ഇന്നലെ ഇക്കാര്യം അറിയിച്ചത്. ഇതോടെ കോവിഡ് 19 പിടികൂടിയ രണ്ടാമത്തെ കര്‍ദിനാളായിരിക്കുകയാണ് ഇദ്ദേഹം.

75 കാരനായ ഇദ്ദേഹത്തെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് രൂപത വക്താവ് ഫാ. പോള്‍ അറിയിച്ചു. ആഫ്രിക്കന്‍ കോണ്‍ടിനെറ്റല്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റായ ഇദ്ദേഹത്തെ 2014 ലാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തിയത്.

ബുര്‍ക്കിനോ ഫാസോയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രണ്ടാമത്തെ മെത്രാനാണ് ഇദ്ദേഹം. ബുര്‍ക്കിനോ ഫാസോയിലെ മുന്‍ ആര്‍ച്ച് ബിഷപ് സെറാഫിന് കോവിഡ് 19 സ്ഥിരീകരിച്ചത് മാര്‍ച്ച് 19 ന് ആയിരുന്നു. ഇതുവരെ ഇവിടെ 249 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ 47 രാജ്യങ്ങളിലും കോവിഡ് പടര്‍ന്നുപിടിച്ചിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.