ബുര്‍ക്കിനോഫാസോയില്‍ ഇസ്ലാമിക ഭീകരര്‍ 41 പേരെ കൊലപ്പെടുത്തി

നെയ്‌റോബി: ബുര്‍ക്കിനോ ഫാസോയില്‍ നിന്ന് വീണ്ടും അശുഭകരമായ വാര്‍ത്ത. ഇസ്ലാമിക ഭീകരരുടെ കൊടും ക്രൂരതയില്‍ 41 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. കഴിഞ്ഞമാസം ഭീകരാക്രമണത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആഫ്രിക്കന്‍ രാജ്യമായ ഇവിടെ ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയായിക്കൊണ്ടിരിക്കുകയാണ്. 2015 മുതല്ക്കാണ് ഇസ്ലാമികഭീകരാക്രമണം ശക്തിപ്രാപിച്ചത്. ക്രൈസ്തവരെ ലക്ഷ്യം വച്ചുള്ളതാണ് എല്ലാ ആക്രമണങ്ങളും. മുസ്ലീം ഭൂരിപകഷ രാജ്യമാണ് ബുര്‍ക്കിനോഫാസോ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.