ബുര്‍ക്കിനോ ഫാസോ; ശുശ്രൂഷകള്‍ക്കിടയില്‍ പള്ളിയില്‍ വെടിവയ്പ്; 14 മരണം

ഹന്തോകൗര: ഞായറാഴ്ച ദേവാലയശുശ്രൂഷയ്ക്കിടയില്‍ പള്ളിയില്‍ നടന്ന വെടിവയ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയിലെ ഹന്തോകൗരയിലെ പള്ളിയില്‍ ഇന്നലെയാണ് സംഭവം.

ശുശ്രൂഷകള്‍ നടക്കുന്നതിനിടയില്‍ അക്രമി ദേവാലയത്തിലേക്ക് പ്രവേശിച്ച് വെടിവയ്ക്കുകയായിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭീകരാന്തരീക്ഷമാണ് ഇവിടെ ഇപ്പോള്‍ നിലവിലുള്ളത്.

അക്രമത്തെയോ അക്രമിയെയോ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഭീകരാക്രമണമെന്നാണ് പ്രാഥമിക നിഗമനം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.