ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാര്‍ രൂപതയില്‍ സി. എസ്‌. എസ്‌. എ. യുടെ പുതിയ സബ്കമ്മറ്റി രൂപീകൃതമായി

ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാര്‍ രൂപതയില്‍ സി. എസ്‌. എസ്‌. എ. യുടെ പുതിയ സബ്കമ്മറ്റി രൂപീകൃതമായി

പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഇംഗ്ലണ്ട്‌ ആന്റ്‌ വെയില്‍സ്‌ മെത്രാന്‍ സമിതിയുടെ പുതിയ കാത്തലിക്ക്‌ സേഫ്ഗാര്‍ഡിംഗ്‌ സ്റ്റാന്റേഡ്‌ ഏജന്‍സിയുടെ (സി. എസ്‌. എസ്‌. എ.) നിയമമനുസരിച്ചുള്ള സബ്കമ്മറ്റി നിലവില്‍ വന്നു. പുതിയ കമ്മറ്റി അംഗങ്ങളായി റവ. മോണ്‍. ആന്റെണി ചുണ്ടെലിക്കാട്ട്‌, ഫാ. മാത്യു പിണക്കാട്ട്, ഫാ. ഫാൻസ്വാ പത്തില്‍, ഷിബു വെളുത്തേപ്പിള്ളി, ലിഷ മാത്യു, ലിജോ രെഞ്ചി, റിജോ ആന്റെണി, പോള്‍ ആന്റെണി, ആന്‍സി ജോണ്‍സണ്‍, ജെസ്റ്റിന്‍ ചാണ്ടി, ജിമ്മി, ഡോ. മാത്യു എന്നി വരെ നിയമിക്കുകയുണ്ടായി.

സഭയുടെ ദൗത്യ നിർവഹണത്തിൽ എല്ലാവര്‍ക്കും സുരക്ഷ നല്‍കുക, കുട്ടി കള്‍ക്കും സവിശേഷശ്രദ്ധ ആവശ്യമുള്ള മുതിര്‍ന്നവര്‍ക്കും നിയമപരമായ പരിരക്ഷ ഉറപ്പു വരുത്തുക എന്നെ കാര്യങ്ങൾ ‌ ലക്ഷ്യം വച്ചുകൊണ്ടാണ്‌ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്‌. 2018 നവംബറിലാണ്‌ സേഫ്ഗാര്‍ഡിംഗ്‌ കമ്മീഷന്‍ സ്ഥാപിച്ചത്‌.

ഡോ. ഷിബു വെളുത്തേപ്പിള്ളി പുതിയ സേഫ്ഗാര്‍ഡിംഗ്‌ കോഡിനേറ്ററായി ചുമതല ഏറ്റു. ലെസ്റ്റര്‍ മദര്‍ ഓഫ്‌ ഗോഡ്‌ ചര്‍ച്ചില്‍ ജൂലൈ 31 ശനിയാഴ്ച 10:30 മണിക്കു കൂടിയ യോഗത്തില്‍ മുന്‍ സേഫ്ഗാര്‍ഡിംഗ്‌ കോഡിനേറ്ററായിരുന്ന ലിജോ രെഞ്ചിക്കും സേഫ്ഗാര്‍ഡിംഗ്‌ കമ്മീഷന്റെ ചെയര്‍പേര്‍സണായി പ്രവര്‍ത്തിച്ച ഡോ. മിനി നെല്‍സണും ഒപ്പം എല്ലാ കമ്മീഷന്‍ അംഗങ്ങള്‍ക്കും നന്ദി അറിയിക്കുകയും അവരുടെ സ്തുത്യര്‍ഹമായ സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

എപ്പാർക്കിയുടെ സേഫ്ഗാര്‍ഡിംഗ്‌ കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാൻ രൂപതയുടെ വെബ്സൈറ്റ് സന്ദർശിക്കുക.
www.eparchyofgreatbritain. org

ഫാ. ടോമി എടാട്ട്
പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.