ക്യാമറാവുമണ്‍ + ക്യാമറാ നണ്‍= സിസ്റ്റര്‍ ലിസ്മി സിഎംസി

ക്യാമറയ്ക്ക് പിന്നില്‍ നില്ക്കുന്ന സ്ത്രീകള്‍ ചുരുക്കമാണ്. അങ്ങനെയെങ്കില്‍ ക്യാമറ കൈകാര്യം ചെയ്യുന്ന കന്യാസ്ത്രീയോ.. അത്യപൂര്‍വ്വം എന്നേ പറയാന്‍ കഴിയൂ.എന്നാല്‍ സിഎംസി സന്യാസിനിയായ സിസ്റ്റര്‍ ലിസ്മിയെ അറിയുമ്പോള്‍ ഇക്കാര്യങ്ങള്‍ രണ്ടും അപ്രധാനമാണ്. കാരണം ക്യാമറാ കൈയ്യിലേന്തിയ വനിതയും ഒപ്പം സന്യാസിനിയുമാണ് ലിസ്മി.

കന്യാസ്ത്രീകള്‍ ആരും തന്നെ എത്തിപ്പെടാത്ത ഈ ഒരു രംഗത്തേക്ക് ലിസ്മിയെ നിയോഗിച്ചതില്‍ സന്യാസിനിസമൂഹത്തിന്റെ അധികാരികളെ പ്രത്യേകം അഭിനന്ദിക്കണം. കന്യാസ്ത്രീമഠങ്ങളില്‍ അടിച്ചമര്‍ത്തലും സ്വാതന്ത്ര്യമില്ലായ്മയും ഉണ്ടെന്ന് ചില തല്പരകക്ഷികള്‍ അസത്യപ്രചരണം നടത്തി സന്യാസജീവിതത്തിന്റെ തന്നെ വിലയിടിക്കുന്ന ഇക്കാലത്താണ് ഒരു ക്യാമറയുമായി ലിസ്മിയെ പൊതുസമൂഹത്തിലേക്ക് പറഞ്ഞയ്ക്കാന്‍ അധികാരികള്‍ തയ്യാറായത്. ക്യാമറയിലുള്ള താല്പര്യം മനസ്സിലാക്കി തന്നെ പ്രഫഷണലായി ക്യാമറ പഠിപ്പിക്കാന്‍ പറഞ്ഞയച്ച സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സിബിയെയും മീഡിയാ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍ വാങ്ങിനല്കിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അനീജയെയും മീഡിയ കൗണ്‍സിലര്‍ സിസ്റ്റര് ക്രിസ് ലിനെയും ലിസ്മി നന്ദിയോടെ ഓര്‍മ്മിക്കുന്നത് അതുകൊണ്ടാണ്. സന്യാസസമൂഹത്തിലെ സഹോദരിമാര്‍ നല്കുന്ന പ്രോത്സാഹനവും പ്രാര്‍ത്ഥനയും വളരെവലുതാണെന്നും സിസ്റ്റര്‍ പറയുന്നു.

2007 ലാണ് ആദ്യമായി ഒരു പ്രോഗ്രാമിന് വേണ്ടി ക്യാമറ കയ്യിലേന്തിയത്. അവിടം മുതല്‍ ഇന്നുവരെ പിന്നീട് നിരവധി പ്രോഗ്രാമുകള്‍ക്കായി ക്യാമറ ചലിപ്പിക്കാന്‍ സാധിച്ചു. തൃശൂര്‍ നിര്‍മ്മല പ്രോവിന്‍സ് അംഗമായ ലിസ്മി പുത്തൂര്‍ വെട്ടുകാടാണ് ജനിച്ചത്. മാതാപിതാക്കള്‍ പാറയില്‍ ചാണ്ടിയും അന്നമ്മയുമാണ്.

ക്യാമറയ്ക്കു പുറമെ ഗാനരചന, എഡിറ്റിംങ് എന്നിവയിലും സിസ്റ്റര്‍ ഇതിനകം പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. സിസ്റ്ററുടെ രചനയിലുള്ള ഒരു ഭക്തിഗാനത്തിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു.

https://www.youtube.com/watch?app=desktop&v=QZ5C18qWpkUമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.