കൊച്ചു യോഹന്നാനായ് കൂടെ നടന്നോട്ടെ.. സ്വര്‍ഗ്ഗത്തിന്റെ കയ്യൊപ്പുളള മരിയന്‍ ഗാനവുമായി ക്യാമറ നണ്‍ വീണ്ടും

ശ്രദ്ധേയമായ വീഡിയോ ചിത്രീകരണവുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ കന്യാസ്ത്രീയാണ് സിസ്റ്റര്‍ ലിസ്മി സിഎംസി. ഇപ്പോഴിതാ സിസ്റ്ററുടെ സംവിധാനത്തില്‍ പുതിയൊരു വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുന്നു.തൃശൂര്‍നിര്‍മ്മല മീഡിയസെന്ററിന് വേണ്ടിതയ്യാറാക്കിയ സ്വര്‍ഗ്ഗത്തിന്റെ കയ്യൊപ്പുള്ള ഒരു മരിയന്‍ ഗാനമാണ് ഇത്. കൊച്ചുയോഹന്നാനായ് കൂടെ നടന്നോട്ടെ എന്ന ഇതിലെ വരികള്‍ പ്രാര്‍ത്ഥന തന്നെയാണ്.

മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിനായി ഒരുങ്ങുന്ന വേളയില്‍ മാതാവിനോടുള്ള ഭക്തിയിലും സ്‌നേഹത്തിലും വളര്‍ന്നുവരാന്‍ ഈ ഗാനം നമ്മെ സഹായിക്കും.

ഗാനം ആസ്വദിക്കുന്നതിനായി യൂട്യൂബ് ലിങ്ക് ചുവടെ കൊടുക്കുന്നു.

https://m.youtube.com/watch?v=lF6aweBE3ooമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.