കാമറൂണ്‍: വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും വേണ്ടി മോചനദ്രവ്യം നല്കാന്‍ തയ്യാറല്ലെന്ന് മെത്രാന്‍

കാമറൂണ്‍: ഒരു ചില്ലിക്കാശുപോലും മോചനദ്രവ്യമായി നല്കില്ലെന്ന് കാമറൂണ്‍ ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂ നക്കിയ. കാമറൂണിലെ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് തലവനാണ് ഇദ്ദേഹം.

കഴിഞ്ഞ ആഴ്ചയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ വൈദികരും കന്യാസ്ത്രീകളും അല്മായരും ഉള്‍പ്പെടു്ന്ന 9 പേരുടെ മോചനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്ട്ടിക്കൊണ്ടുപോയവരുടെ വിട്ടയ്ക്കലിന് മോചനദ്രവ്യം ആവശ്യപ്പെട്ടിരിക്കുകയാണ് അക്രമികള്‍. എന്നാല്‍ മോചനദ്രവ്യം നല്കില്ലെന്നാണ് ആര്‍ച്ച് ബിഷപ്പിന്റെ തീരുമാനം. വളരെ അപകടകരമായ കീഴ് വഴക്കമാണ് മോചനദ്രവ്യം നല്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സെന്റ് മേരീസ് ദേവാലയം അഗ്നിക്കിരയാക്കിയാണ് 30 പേരടങ്ങുന്ന അക്രമിസംഘം ഒമ്പതുപേരെ തട്ടിക്കൊണ്ടുപോയത്. സെപ്പാറിസ്റ്റുകളാണ് ഇതിന് പിന്നിലെന്നും കത്തോലിക്കാസഭ ഇവരുടെ സമരത്തെ പിന്തുണയ്ക്കാത്തതിലുള്ള വിദ്വേഷമാണ് അക്രമത്തിനും തട്ടിക്കൊണ്ടുപോകലിനും കാരണമെന്നും കരുതപ്പെടുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.