കാമറൂണില്‍ നിന്ന് തട്ടിക്കൊണ്ടുപോയവരെ വിട്ടയ്ക്കണമെന്ന് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന

വത്തിക്കാന്‍ സിറ്റി: കാമറൂണില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഒമ്പതു കത്തോലിക്കര്‍ക്കുവേണ്ടി സഹായാഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. അവരെയെല്ലാവരെയും വിട്ടയ്ക്കണമെന്നും കാമറൂണിലെ മെത്രാന്മാരോട് ചേര്‍ന്ന് അവരുടെ മോചനത്തിന് വേണ്ടി താന്‍ അഭ്യര്‍ത്ഥിക്കുന്നതായും പാപ്പ പറഞ്ഞു.

വൈദികരും കന്യാസ്ത്രീകളും അല്മായരും ഉള്‍പ്പടെയുള്ള ഒമ്പതുപേരെയാണ് അക്രമികള്‍ സെപ്തംബര്‍ 16 ന് സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. അഞ്ചു വൈദികര്‍, കന്യാസ്ത്രീ, പാചകക്കാരന്‍, കാറ്റക്കിസ്റ്റ്, കോണ്‍വെന്റില്‍ താമസിക്കുന്ന പതിനഞ്ചുകാരി എന്നിവരെയാണ് ദേവാലയം അഗ്നിക്കിരയാക്കി അ്്ക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ദേവാലയം അഗ്നിക്കിരയായെങ്കിലും കൂദാശ ചെയ്ത തിരുവോസ്തിയും സക്രാരിയും കേടുപാടുകള്‍ കൂടാതെ സംഭവത്തിന് ശേഷം കണ്ടെത്തിയിരുന്നു.

2017 മുതല്‍ കാമറൂണില്‍ സ്ഥിതിഗതികള്‍ ഏറ്റവും വഷളായിക്കൊണ്ടിരിക്കുകയാണ്. കത്തോലിക്കാസഭയും വിശ്വാസികളും ഇതില്‍ ഇരകളാക്കപ്പെടുകയും ചെയ്യുന്നുമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.