കാന്‍സറിനെ തോല്പിച്ച് വൈദികനാകാന്‍ സാധിച്ചത് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അനുഗ്രഹമോ? ഒരു വൈദികന്റെ അത്ഭുതസാക്ഷ്യം

തുടര്‍ച്ചയായ ക്ഷീണവും വിട്ടുമാറാത്ത ചുമയുമായിട്ടാണ് നീണ്ട യാത്ര കഴിഞ്ഞ്് 17 കാരനായ പീറ്റര്‍ സര്‍ഷിച്ച് വീട്ടിലെത്തിയത്.ന്യൂമോണിയ എന്ന് ആദ്യം സംശയിച്ചുവെങ്കിലും രോഗനിര്‍ണ്ണയത്തില്‍ വെളിവായത് ലിംഫോമ കാന്‍സറാണെന്നായിരുന്നു. ഒരു വൈദികനായിത്തീരണം എന്നാഗ്രഹിച്ച തനിക്ക് എന്തുകൊണ്ട് ഇങ്ങനെയൊരു അസുഖം വന്നു എന്ന് പീറ്റര്‍ വിഷമിച്ചു. കീമോത്തെറാപ്പിയ്ക്ക് പിന്നാലെ തന്നെ വിഷാദവും പിടികൂടി.

പക്ഷേ വിശ്വാസം കൊണ്ട് വിഷാദത്തെ മറികടക്കാന്‍ പീറ്ററിന് കഴിഞ്ഞു, ആശുപത്രികിടക്കയില്‍ നിന്ന് അദ്ദേഹം നിത്യവും ദിവ്യകാരുണ്യം സ്വീകരിച്ചിരുന്നു. അതിനിടയില്‍ ദൈവം തന്നോട് പലതവണ സംസാരിക്കുന്നതായും പീറ്ററിന് തോന്നി. പീറ്റര്‍ ഇത് കടന്നുപോകാന്‍ വളരെ പ്രയാസമാണെന്ന് എനിക്കറിയാം. ഈ സഹനം നിന്നില്‍ നി്ന്ന് ഞാന്‍ എടുത്തുമാറ്റുകയാണ്. ഇങ്ങനെയൊരു സ്വരമാണ് പീറ്റര്‍ കേട്ടത്. അതിനിടയില്‍ പീറ്ററിന് വലിയൊരു ആഗ്രഹം. വത്തിക്കാനിലെത്തി ബെനഡിക്ട് പതിനാറാമനെ കാണണം. ഒടുവില്‍ ആ ആഗ്രഹം സാധിച്ചു 2012 മെയ്മാസം. പാപ്പായെകാണാന്‍വേണ്ടികാത്തുനിന്നവര്‍ക്കിടയില്‍ പീറ്ററും കുടുംബവുമുണ്ടായിരുന്നു.

പീറ്ററിന്റെ രോഗവിവരം മനസ്സിലാക്കിയ പാപ്പാ അവന്റെ നെഞ്ചില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു. വലതുവശത്തെ നെഞ്ചിലായിരുന്നു ട്യൂമര്‍ വളര്‍ന്നുകൊണ്ടിരുന്നത്. ആ ഭാഗത്ത് തന്നെയാണ് പാപ്പകൈവച്ചുപ്രാര്‍ത്ഥിച്ചത്.സാധാരണയായി തലയില്‍ കൈകള്‍ വച്ചാണ് പ്രാര്‍ത്ഥിക്കുന്നത്. പക്ഷേ ബെനഡിക്ട് പതിനാറാമന്റെ ഈ പ്രവൃത്തി അസാധാരണമായിരുന്നു.

ഒരു വൈദികനായി മാറാനാണ് തന്റെ ആഗ്രഹമെന്നും പീറ്റര്‍ പാപ്പായെ അറിയിച്ചു. ചികിത്സ തുടര്‍ന്നുവെങ്കിലും പീറ്റര്‍ വിശ്വസിക്കുന്നത് തന്റെ രോഗം മാറ്റിയത് പാപ്പായുടെ കരസ്പര്‍ശവും പ്രാര്‍ത്ഥനയും തന്നെയാണെന്നാണ്.

കഴിഞ്ഞവര്‍ഷം പീറ്ററിന്റെ മറ്റൊരു സ്വപ്‌നവും യാഥാര്ത്ഥ്യമായി. പീറ്റര്‍ വൈദികനായി .



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.