കാനന്‍ നിയമത്തില്‍ മാറ്റം, മോത്തുപ്രോപ്രിയയിലൂടെ തിരുക്കര്‍മ്മങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം സ്ത്രീകള്‍ക്ക് ഉറപ്പുവരുത്തിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉത്തരവ്

വത്തിക്കാന്‍ സിറ്റി: വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്കാനായി കാനന്‍ നിയമത്തില്‍ മാറ്റംവരുത്തിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ സ്വയാധികാര പ്രബോധനം പുറപ്പെടുവിച്ചു.

ഇതനുസരിച്ച് സ്ത്രീകള്‍ക്ക് വിശുദ്ധ കുര്‍ബാനയില്‍ lectors, acolytes എന്നി റോളുകളില്‍ സേവനം ചെയ്യാനുള്ള ഔദ്യോഗികമായ അംഗീകാരം ലഭിക്കും. പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് വിശുദ്ധ കുര്‍ബാനയില്‍ സുവിശേഷവായന ഒഴികെയുള്ള വായനകള്‍ വായിക്കാനും ശുശ്രൂഷകര്‍ ആകാനുമുള്ള അനുവാദമാണ് ഇതിലൂടെ ലഭിക്കുന്നത്. എന്നാല്‍ വിവാഹം ആശീര്‍വദിക്കുക, മാമ്മോദീസ നല്കുക, മൃതസംസ്‌കാരം നടത്തുക തുടങ്ങിയവ നിര്‍വഹിക്കാന്‍ അനുവാദം നല്കിയിട്ടില്ല.

നിലവില്‍ ചില ദേവാലയങ്ങളിലെങ്കിലും അള്‍ത്താരശുശ്രൂഷകരമായി സ്ത്രീകള്‍ ശുശ്രൂഷ ചെയ്യുന്നുണ്ടെങ്കിലും അവയ്ക്ക് നിയമപ്രകാരമുള്ള അംഗീകാരം ലഭിച്ചിരുന്നില്ല. കാനന്‍ നിയമത്തിലെ 230 1 കോഡാണ് ഇതിനുവേണ്ടി പാപ്പ ഭേദഗതി വരുത്തിയിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.