കാനന്‍ നിയമത്തില്‍ ഭേദഗതി, പുതിയ റിലീജിയസ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കാന്‍ ഇനി വത്തിക്കാന്റെ അനുവാദം വേണം

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ കാനന്‍ നിയമത്തില്‍ ഭേദഗതി വരുത്തി. കാനന്‍ ലോ 579 ലാണ് പാപ്പ മാറ്റം വരുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് മോട്ടു പ്രോപ്രിയോ പാപ്പ പുറപ്പെടുവിച്ചു. ഇതനുസരിച്ച് രൂപതയ്ക്കുള്ളില്‍ പുതിയ റിലീജിയസ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കണമെന്നുണ്ടെങ്കില്‍ ബിഷപ്പിന് വത്തിക്കാനില്‍ നിന്നുള്ള അനുവാദം കിട്ടിയിരിക്കണം. 2016 ല്‍ ആണ് ഇത് സംബന്ധിച്ച് ആദ്യത്തെ നിര്‍ദ്ദേശം വത്തിക്കാന്‍ നല്കിയിരുന്നത്.

കാനോനിക അംഗീകാരം നല്കുന്നതിന് മുമ്പ് തന്നെ രൂപതാബിഷപ് വത്തിക്കാനുമായി ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നായിരുന്നു അന്ന് നല്കിയ നിര്‍ദ്ദേശം. ഇപ്പോഴാവട്ടെ പരിശുദ്ധ സിംഹാസനത്തില്‍ നിന്നു എഴുതിക്കിട്ടിയ അനുവാദം ഉണ്ടെങ്കില്‍ മാത്രമേ പുതിയ കോണ്‍ഗ്രിഗേഷനോ റിലീജിയസ് ഇന്‍സ്റ്റിറ്റ്യൂട്ടുകളോ സ്ഥാപിക്കാനുള്ള സാധിക്കുകയുള്ളൂ.

നവംബര്‍ 10 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.