വൈദികന്‍ കാറപകടത്തില്‍ മരണമടഞ്ഞു, രൂപതയില്‍ ദു:ഖാചരണം

അരിസോണ: ടസ്‌കോണ്‍ രൂപതയിലെ വൈദികന്‍ കാറപകടത്തില്‍ മരണമടഞ്ഞത് വിശ്വാസികളെ കണ്ണീരിലാഴ്ത്തി. സാന്താ മോണിക്ക ഇടവകയിലെ ഫാ. റൗള്‍ വാലെന്‍ഷ്യായാണ് കാറപകടത്തില്‍ മരണമടഞ്ഞത്.

വെള്ളിയാഴ്ചയായിരുന്നു സംഭവം, 2003 ല്‍ വൈദികനായ ഫാ. റൗളിന് അറുപത് വയസ് പ്രായമുണ്ടായിരുന്നു. ദന്തഡോക്ടറായി സേവനം ചെയ്തുവരുമ്പോഴായിരുന്നു ദൈവവിളി ഉണ്ടായതും പിന്നീട് സെമിനാരിയില്‍ ചേര്‍ന്നതും.

കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് മടങ്ങുന്ന വഴിക്കാണ് അപകടം ഉണ്ടായത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.