കത്തിക്കരിഞ്ഞ കാറിനുള്ളില്‍ തീ പിടിക്കാതെ വിശുദ്ധ ഗ്രന്ഥം

ഈ കാറിനുള്ളില്‍ മനുഷ്യരുണ്ടായിരുന്നുവെങ്കില്‍ കത്തിക്കരിഞ്ഞുപോകുമായിരുന്നു. പക്ഷേ എന്നിട്ടും ബൈബിള്‍മാത്രം കത്തിയില്ലെന്നോ?

വെര്‍ജിനിയായില്‍ കത്തിക്കരിഞ്ഞ കാര്‍ കണ്ടപ്പോള്‍ എല്ലാവരുടെയും ആ്ദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. കാണുന്നവരെ പോലും അതിശയിപ്പിക്കുന്നകാഴ്ചയായിരുന്നു കാറിന് അകത്തുണ്ടായിരുന്നത്. കാറിന് തീപിടിച്ചിട്ടും അകത്തുണ്ടായിരുന്ന ബൈബിളിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.

കാര്‍ യാത്രക്കാര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. അവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടിരിക്കാം.പക്ഷേ കാറിനുള്ളിലെ ബൈബിളിന് തീ പിടിക്കാത്തതിലാണ് എല്ലാവരുടെയും അത്ഭുതം.

ചില ദേവാലയങ്ങളില്‍ അഗ്നിബാധയുണ്ടാകുമ്പോഴും ബൈബിള്‍ മാത്രം കത്താത്ത സംഭവം നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിസ്‌കോണ്‍സിനിലെ രണ്ടു ദേവാലയങ്ങളിലാണ് കഴിഞ്ഞ മാസം അഗ്നിബാധയുണ്ടായത്. 150 വര്‍ഷം പഴക്കമുള്ളബൈബിളാണ് ദേവാലയത്തിലുണ്ടായിരുന്നത്.

എന്നാല്‍ അവയ്‌ക്കൊന്നിനും കേടുപാടുകള്‍സംഭവിച്ചതേയില്ല.ഇത് ദൈവത്തിന്റെ അതിശയകരമായപ്രവൃത്തിയെന്നാണ് എല്ലാവരും പറയുന്നമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.