കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരായ വ്യാജരേഖ കേസ്; മൂന്നു വൈദികരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു, ഫാ. ടോണി കല്ലൂക്കാരന്‍, ഫാ. പോള്‍ തേലക്കാട്ട്, ഫാ. ബെന്നി മാരാംപറമ്പില്‍ എന്നിവരെയും കോന്തുരുത്തി സ്വദേശി ആദിത്യനുമാണ് പ്രതികള്‍.

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് കള്ളപ്പണ ഇടപാടുണ്ടെന്ന് വരുത്താന്‍ പ്രതികള്‍ ശ്രമിച്ചെന്ന് കുറ്റപത്രം പറയുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവില്പന വിവാദത്തെതുടര്‍ന്ന് കര്‍ദിനാളിനെ സഭാതലവന്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയോ സമ്മര്‍ദ്ദത്തിലാക്കി സ്ഥാനത്യാഗം ചെയ്യാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കുകയോ ആയിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.