ഇറ്റാലിയന്‍ ബിഷപസ് കോണ്‍ഫ്രന്‍സ് പ്രസിഡന്റിന് കോവിഡ്

ഇറ്റലി: ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് കര്‍ദിനാള്‍ ഗ്വാള്‍ട്ടിറോ ബാസെറ്റിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബിഷപ്‌സ് കോണ്‍ഫ്രന്‍സ് കഴിഞ്ഞ ദിവസമാണ് ഇക്കാര്യം പുറത്തുവിട്ടത്. 78 കാരനായ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പത്രക്കുറിപ്പ് പറയുന്നു. കോവിഡ് പിടികൂടുന്ന നാലാമത് കര്‍ദിനാളാണ് ഇദ്ദേഹം.

കഴിഞ്ഞ മാസം വത്തിക്കാന്‍ ഇവാഞ്ചലൈസേഷന്‍ കോണ്‍ഗ്രിഗേഷന്‍ തലവന്‍ കര്‍ദിനാള്‍ ലൂയിസ് ടാഗ്ലെയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയും സെപ്തംബര്‍ 23 ന് രോഗവിമുക്തി നേടുകയും ചെയ്തിരുന്നു. ബുര്‍ക്കിനോ ഫാസോയിലെ കര്‍ദിനാള്‍ ഫിലിപ്പിയും റോം രൂപതയിലെ കര്‍ദിനാള്‍ ആഞ്ചെലോയുമാണ് കോവിഡ് ബാധിതരായ ഇതര കര്‍ദിനാള്‍മാര്‍.

കോവിഡ് പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ രോഗികളുണ്ടായത് ഇറ്റലിയിലായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.