ലോകത്തിന് ക്രിസ്തുവിലൂടെ ലഭിച്ച സുകൃതങ്ങള്‍ പിന്തുടരണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

പരുമല: ലോകത്തിന് ക്രിസ്തുവിലൂടെ ലഭിച്ച സുകൃതങ്ങള്‍ പിന്തുടരണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

സഭാഗാത്രത്തെ സംരക്ഷിക്കുകയും പടുത്തുയര്‍ത്തുകയുമാണ് സഭാ നേതൃത്വത്തിലേക്ക് വരുന്നവരുടെ പ്രധാന കടമ. ലോകത്തെ ഒന്നായി കണ്ടു കാരുണ്യത്തിന്റെ സന്ദേശം പകരാനാകണം. സമൂഹവും സഭയും പുതിയ ദര്‍ശനം ഉള്‍ക്കൊണ്ട് മനുഷ്യപ്രകൃതിയെ ഏകതയിലേക്ക് കൊണ്ടുവരികയെന്ന ക്രിസ്തുസാക്ഷ്യം ലോകത്തിന് നല്കണം. ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനായി ചുമതലയേറ്റ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയെ അനുമോദിക്കാന്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സഭകളെയും സമൂഹത്തെയും കൂടുതല്‍ ഐക്യത്തിലേക്കും സഹകരണത്തിലേക്കും കൊണ്ടുവരാന്‍ തക്ക നേതൃത്വം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവയുടെ വാക്കുകള്‍ ഏറെ അഭിമാനത്തോടെയും പ്രതീക്ഷയോടെയുമാണ് നോക്കിക്കാണുന്നതെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.