സ്ത്രീകള്‍ ആത്മധൈര്യത്തോടെ സജീവമായി ഇടപെടണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ദുര്‍ബലരെയും സംരക്ഷിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനരംഗങ്ങളില്‍ സ്ത്രീകള്‍ ആത്മധൈര്യത്തോടെ സജീവമായി ഇടപെടണമെന്ന് കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെയും നിയമപരിരക്ഷയെയും കുറിച്ച് അവരെ ബോധവല്‍ക്കരിക്കുകയും നീതി ഉറപ്പുവരുത്തുകയും ചെയ്യണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കെസിബിസി വിമന്‍സ് കമ്മീഷന്‍ സംഘടിപ്പിച്ച സമര്‍പ്പിതര്‍-സഭാജ്വാല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.ജോസഫ് കാരിക്കശ്ശേരി,വിമന്‍സ് കമ്മീഷന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ബത്തേരി രൂപതാധ്യക്ഷന്‍ ബിഷപ് ഡോ.ജോസഫ് മാര്‍ തോമസ്,വിമന്‍സ് കമ്മീഷന്‍ അംഗം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.

കേരളത്തിലെ 32 രൂപതകളില്‍ നിന്നുമുള്ള വനിതാ കമ്മീഷന്‍ പ്രതിനിധികള്‍ പങ്കെടുത്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.