കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ കൊറോണയ്‌ക്കെതിരെ സര്‍വ്വമതപ്രാര്‍ത്ഥന നടത്തി

കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ന് നടന്ന സര്‍വ്വമതപ്രാര്‍ത്ഥനയില്‍ വിവിധ മതനേതാക്കള്‍ പങ്കുചേര്‍ന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രാര്‍ത്ഥനാദിനാചരണം ഏകോപിപ്പിച്ചത്.

വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രാര്‍ത്ഥനകളില്‍ സീറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ്, ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ, കൊച്ചി ബിഷപ് ഡോ ജോസഫ് കരിയില്‍, യ സ്വാമി ചിദാനന്ദപുരി, പാണക്കാട് സെയ്ദ് ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരാണ് പങ്കാളികളായത്.

വിവിധ മാധ്യമങ്ങള്‍ സര്‍വ്വമതപ്രാര്‍ത്ഥന സംപ്രേഷണം ചെയ്തിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.