കൊച്ചി: വൈദികനും മെത്രാനുമെന്ന നിലയില്‍ വാക്കുകളിലും പ്രവൃത്തികളിലും സംശുദ്ധ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു കാലം ചെയ്ത മുന്‍ ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
മാനുഷികവും ക്രിസ്തീയവുമായ മൂല്യങ്ങളില്‍ അടിയുറച്ചുനിന്ന് ഇടയശുശ്രൂഷ നിര്‍വഹിച്ച സഭാശ്രേഷ്ഠനായിരുന്നു അദ്ദേഹം. കല്യാണ്‍ രൂപതയുടെ പ്രഥമ മെത്രാനെന്ന നിലയിലും താമരശ്ശേരി രൂപതയുടെ മെത്രാനെന്ന നിലയിലും സ്തുത്യര്‍ഹമായ സഭാസേവനം അദ്ദേഹം നിര്‍വഹിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ സഭയ്ക്കുള്ള ദു: ഖം രേഖപ്പെടുത്തുന്നതിനൊപ്പം ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അനുശോചന സന്ദേശത്തില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.
മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ നിര്യാണത്തില്‍ രാഹൂല്‍ഗാന്ധി എംപി, മന്ത്രി ടിപി രാമകൃഷ്ണന്‍, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി ജെ ജോസഫ്, വി എം സുധീരന്‍ എന്നിവര്‍ അനുശോചിച്ചു.