കോവിഡ്; കര്‍ദിനാള്‍ ബാസെറ്റിക്കു വേണ്ടി നൊവേന ആരംഭിച്ചു

ഇറ്റലി: കോവിഡ് ബാധിച്ച് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കര്‍ദിനാള്‍ ബാസെറ്റിയുടെ രോഗസൗഖ്യത്തിന് വേണ്ടി പെരുജിയായിലെ വിശ്വാസികള്‍ നൊവേനയ്ക്ക തുടക്കം കുറിച്ചു. പെരുജിയായിലെ സെന്റ് മേരി ഓഫ് മേഴ്‌സി ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് തലവന്‍കൂടിയായ കര്‍ദിനാള്‍ ബാസെറ്റിക്ക് കഴിഞ്ഞ ഒക്ടോബറിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. നവംബര്‍ ഒന്നിന് പുറപ്പെടുവിച്ച ആശുപത്രി ബുള്ളറ്റിന്‍ കര്‍ദിനാളിന് ന്യൂമോണിയായും ശ്വാസതടസവും അറിയിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഐ സി യുവിലേക്ക് മാറ്റിയിരുന്നു.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കര്‍ദിനാള്‍ ശ്വാസോച്ഛാസം നടത്തുന്നത്. ഔര്‍ ലേഡി ഓഫ് ഗ്രേസിന്റെ മുമ്പിലാണ് നൊവേന പ്രാര്‍ത്ഥന ആരംഭിച്ചിരിക്കുന്നത് പെറുജിയാക്കാരുടെ മരിയഭക്തിയുടെ സ്രോതസാണ് ഔര്‍ ലേഡി ഓഫ് ഗ്രേസ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.