ഭാരതീയ സംസ്‌കാരം എല്ലാവരെയും ഉള്‍ക്കൊള്ളുന്നത്: കര്‍ദിനാള്‍ മാര്‍ ക്ലീമീസ്

പത്തനംതിട്ട: എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഭാരതത്തിന്റെ യഥാര്‍ത്ഥസംസ്‌കാരമെന്ന് സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ഭരണഘടന ദിനാചരണത്തിന്റെ ഭാഗമായി മലങ്കര കാത്തലിക് അസോസിയേഷന്‍ സഭാതല സമിതി സംഘടിപ്പിച്ച ഓണ്‍ലൈന്‍ അഭിഭാഷക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അവകാശങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ച് അജ്ഞരായ ആളുകള്‍ക്ക് അഭിഭാഷകര്‍ ആശ്വാസമായി മാറണം. നീതി നിഷേധിക്കപ്പെടുന്നവരുടെ പക്ഷം ചേരുക എന്ന സവിശേഷമായ ദൗത്യം അഭിഭാഷകര്‍ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.