കര്‍ദിനാള്‍ പരോലിനും ആര്‍ച്ച് ബിഷപ് പെനാ പാരയ്ക്കും കോവിഡ്

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിനും ആര്‍ച്ച് ബിഷപ് എഡ്ഗര്‍ പെനാ പാരയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു, പരിശുദ്ധസിംഹാസനത്തില്‍ നിന്നുള്ള പത്രക്കുറിപ്പാണ് ഇക്കാര്യം അറിയിച്ചത്. റോമന്‍കൂരിയായിലുള്ള എല്ലാവരും രണ്ടുഡോസ് വാക്‌സിന്‍സ്വീകരിച്ചവരും പുറമെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവരുമാണ്. അടുത്തയിടെ തുടര്‍ച്ചയായ യാത്രകളിലായിരുന്നു കര്‍ദിനാള്‍ പരോലിന്‍. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം എര്‍ബായിലേക്ക് ഫെബ്രുവരി ആറിന് നടത്താന്‍ പ്ലാന്‍ ചെയ്തിരുന്ന യാത്ര റദ്ദാക്കി. ജനുവരി 17 നായിരുന്നു അദ്ദേഹത്തിന്റെ 67 ാം ജന്മദിനം.

കര്‍ദിനാള്‍മാരായ ലൂയിസ് ടഗ്ലെ, കോണ്‍റാഡ് ക്രാജെസ്‌ക്കവ്‌സ്‌ക്കി, ഡൊണാറ്റിസ്, റെയ്മണ്ട് ബൂര്‍ക്കെ എന്നിവരും കോവിഡ് രോഗബാധിതരായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.