കര്‍ദിനാള്‍ ആഞ്ചെലോ കോവിഡ് ബാധിതനായി ആശുപത്രിയില്‍

ഇറ്റലി: കര്‍ദിനാള്‍ ആഞ്ചെലോ ബാഗ്നാസ്‌ക്കോയെ കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുഡാപെസ്റ്റ്ില്‍ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് ശേഷം തിരികെ വന്നപ്പോഴാണ് അദ്ദേഹം കോവിഡ് ബാധിതനാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ മെയ് മാസത്തില്‍ ഇ്‌ദ്ദേഹം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. സെപ്തംബര്‍ 28 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

78 കാരനായ കര്‍ദിനാളിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്നാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. അടുത്തയിടെയാണ് കര്‍ദിനാള്‍ റെയ്മണ്ട് ബൂര്‍ക്കെ കോവിഡ് ബാധിതനായി അപകടനില തരണം ചെയ്തത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.