നിരാശതയില്‍ നിന്ന് പ്രാര്‍ത്ഥനയാണ് എന്നെ രക്ഷിച്ചത്: കര്‍ദിനാള്‍ പെല്‍

സിഡ്‌നി: നിരാശതയില്‍ നിന്നും ജീവിതത്തിലെ കയ്പില്‍ നിന്നും ജയില്‍ജീവിതകാലത്ത് തന്നെ രക്ഷപ്പെടുത്തിയത് പ്രാര്‍ത്ഥനയായിരുന്നുവെന്ന് കര്‍ദിനാള്‍ ജോര്‍ജ് പെല്‍. മാനുഷികമായ രീതിയിലുള്ള ശുഭാപ്തിവിശ്വാസം എനിക്കുണ്ടായിരുന്നില്ല., പക്ഷേ ദൈവികപുണ്യമായ പ്രത്യാശയില്‍ ഞാന്‍ വിശ്വസിച്ചു.. ക്രിസ്തീയ പുണ്യമായ പ്രത്യാശയും ശുഭാപ്തിവിശ്വാസവും തമ്മില്‍ വ്യത്യാസമുണ്ട്. ഞാന്‍ ക്രിസ്തീയ പുണ്യമായ പ്രത്യാശയിലാണ് വിശ്വസിച്ചത്.

പ്രത്യാശയുള്ളവര്‍ക്ക് ജീവിതത്തില്‍ എന്തുതന്നെ സംഭവിച്ചാലും എല്ലാം നല്ലതായി അനുഭവപ്പെടും. ഭീകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചാലും അവരുടെ ജീവിതത്തിന്റെ നിയന്ത്രണം നല്ല ദൈവത്തിലാണ്. അദ്ദേഹം പറഞ്ഞു.

ബാലലൈംഗികപീഡനക്കേസില്‍ കുറ്റവിമുക്തനായ കര്‍ദിനാള്‍ പെല്ലിന്റെ അപൂര്‍വ്വമായ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 1996 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് വാദികള്‍ ആരോപിക്കുന്നത്. 13 വയസുള്ള ആണ്‍കുട്ടികളെ കര്‍ദിനാള്‍ പെല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. തുടര്‍ന്ന് 2019 മാര്‍ച്ചില്‍ ഓസ്‌ട്രേലിയാ കോടതി അദ്ദേഹത്തിന് ജയില്‍ശിക്ഷ വിധിച്ചു. പക്ഷേ പിന്നീട് നല്കിയ അപ്പീല്‍പ്രകാരം കോടതി അദ്ദേഹത്തെ വിട്ടയ്ക്കുകയായിരുന്നു.

പ്രോസിക്യൂഷന് കുറ്റം സംശയാതീതമായി തെളിയിക്കാന്‍ സാധിച്ചിട്ടില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.