കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഗോവാ ഗവര്‍ണറെ കണ്ടു

പനജി: മാര്‍പാപ്പയുടെ പ്രത്യേക ഉപദേശകരില്‍ ഒരാളും കാത്തലിക് ബിഷപ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഗോവ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍പിള്ളയെ സന്ദര്‍ശിച്ചു. ഗോവ രാജ്ഭവനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കര്‍ദിനാള്‍മാര്‍ക്ക് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുളള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത് പി. എസ് ശ്രീധരന്‍പിള്ളയായിരുന്നു. തീര്‍ത്തും അനുകൂലവും താല്പര്യപൂര്‍ണ്ണവുമായ സമീപനമായിരുന്നു പ്രധാനമന്ത്രിയുടേതെന്ന് കര്‍ദിനാള്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.