കര്‍ദിനാള്‍ തിയോഡോര്‍ മക്കാറിക്ക് ഇന്ന് കോടതിയില്‍ ഹാജരാകും

വാഷിംങ്ടണ്‍: മുന്‍ കര്‍ദിനാള്‍ തിയോഡോര്‍ മക്കാറിക്ക് ഇന്ന് മാഷ്യൂസെറ്റ്‌സ് കോടതിയില്‍ ഹാജരാകുമെന്ന് പ്രതീക്ഷിക്കുന്നു. 91 കാരനായ മക്കാറിക്ക് കോടതിയില്‍ ഹാജരാകുന്നത് ചരിത്രനിമിഷമാണെന്നാണ് നിയമവിദഗ്ദരുടെയും മറ്റും നിരീക്ഷണം. 2018 ന് ശേഷം മക്കാറിക്ക് ഇത് ആദ്യമായാണ് പൊതുസമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

മുന്‍ യുഎസ് കര്‍ദിനാളായ മക്കാറിക്ക് ലൈംഗികപീഡനക്കേസില്‍ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയാണ്. ആരോപണങ്ങള്‍ സത്യമാണെന്ന് ന്യൂയോര്‍ക്ക് അതിരൂപത ശരിവച്ചതിനെ തുടര്‍ന്ന് 2018 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ പ്രാര്‍ത്ഥനാജീവിതത്തിനായി പറഞ്ഞയച്ചിരിക്കുകയായിരുന്നു. ഏകാന്തജീവിതവും പ്രാര്‍ത്ഥനയും പരിത്യാഗപ്രവൃത്തികളുമായി ജീവിച്ചുവരുകയാണ് ഇദ്ദേഹം.

മൂന്ന് ക്രിമിനല്‍ കേസുകളാണ് ഇദ്ദേഹത്തിനെതിരെ നിലവില്‍ ചുമത്തപ്പെട്ടിരിക്കുന്നത്. കോടതിയില്‍ കേസു തെളിയിക്കപ്പെട്ടാല്‍ അഞ്ചുവര്‍ഷം വരെ ജയില്‍വാസം അനുഭവിക്കേണ്ടിവരും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.