ജര്‍മ്മന്‍ കര്‍ദിനാള്‍ മാര്‍ക്‌സ് രാജിക്കൊരുങ്ങുന്നു

മ്യൂണിച്ച്: മ്യൂണിച്ച് ആന്റ് ഫ്രെസിംങ് ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ റെയ്ന്‍ഹാര്‍ഡ് മാര്‍ക്‌സ് രാജിക്ക് സമ്മതമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പായെ അറിയിച്ചതായി വാര്‍ത്ത. പാപ്പായുടെ കൗണ്‍സില്‍ ഓഫ് കാര്‍ഡിനല്‍സില്‍ അംഗമായ ഇദ്ദേഹം വത്തിക്കാന്‍ കൗണ്‍സില്‍ ഫോര്‍ ദ ഇക്കോണമിയുടെ കോഓര്‍ഡിനേറ്ററുമാണ്.

കഴിഞ്ഞവര്‍ഷമാണ് ജര്‍മ്മന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ തലവനായത്. മ്യൂണിച്ച് അതിരൂപത കര്‍ദിനാള്‍ പാപ്പയ്‌ക്കെഴുതിയ കത്ത് ഇന്നലെ പ്രസിദ്ധീകരിച്ചു. മെയ് 21 ന് എഴുതിയ കത്തില്‍ രാജിവയ്ക്കാനുള്ള കാരണങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജര്‍മ്മന്‍ സഭ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ തന്നെയാണ് അതില്‍ പ്രധാനമായും എടുത്തുപറയുന്നത്.

ഞങ്ങളുടെ പരാജയവും ഞങ്ങളുടെ തെറ്റുമാണ് ഇത്. കത്തോലിക്ക സഭയെ ആകമാനം നോക്കുമ്പോള്‍ ഇക്കാര്യം കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരുകയാണ്. ഇത് ഇപ്പോഴത്തെ മാത്രം കാര്യമല്ല കഴിഞ്ഞ ദശാബ്ദങ്ങളായി മുഴുവനുമുളള കാര്യമാണ്. ജര്‍മ്മനിയിലെ സഭ യെ ദശാബ്ദങ്ങളായി വേട്ടയാടിക്കൊണ്ടിരിക്കുന്ന ലൈംഗികാപവാദങ്ങളെയും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.

ജര്‍മ്മനിയിലെ സഭയ്ക്ക് മാത്രമല്ല ആഗോള സഭയ്ക്ക് തന്നെയും ഇതൊരു പുതിയ തുടക്കമായിരിക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.