കൈ മുത്താന്‍ ശ്രമിക്കുന്ന കര്‍ദിനാള്‍ പെല്‍, ബോധപൂര്‍വ്വം ഒഴിവാക്കാന്‍ ശ്രമിക്കുന്ന മാര്‍പാപ്പ, കര്‍ദിനാള്‍ പെല്‍- പാപ്പ കണ്ടുമുട്ടല്‍ വത്തിക്കാനില്‍ നടന്നു

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഫോര്‍ ദ ഇക്കോണമി മുന്‍ പ്രിഫെക്ട് കര്‍ദിനാള്‍ ജോര്‍ജ് പെല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഇന്നലെ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. “താങ്കളെ വീണ്ടും കാണാന്‍ സാധി്ച്ചതില്‍ സന്തോഷം”, “താങ്കളുടെ സാക്ഷ്യത്തിന് നന്ദി” എന്നിങ്ങനെയുള്ള വാക്കുകള്‍ കൊണ്ട് പാപ്പ കര്‍ദിനാളിനെ സ്വാഗതം ചെയ്ത് സ്വീകരിക്കുന്നത് വീഡിയോയില്‍ കാണാം. പാപ്പായെ കാണുമ്പോള്‍ കര്‍ദിനാള്‍ പെല്‍ അദ്ദേഹത്തിന്റെ കൈ മുത്താന്‍ ശ്രമിക്കുന്നതും പാപ്പ അത് ബോധപൂര്‍വ്വം ഒഴിവാക്കുന്നതും വീഡിയോയില്‍ കാണാം.

മുപ്പതു മിനിറ്റ് നേരം കൂടിക്കാഴ്ച നടന്നുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ബാലലൈംഗികപീഡനത്തില്‍ ജയിലില്‍ അടയ്ക്കപ്പെട്ട കര്‍ദിനാള്‍ പെല്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് ശേഷം റോമിലേക്ക് നടത്തിയ ആദ്യ സന്ദര്‍ശനമായിരുന്നു സെപ്തംബര്‍ 30 ന് നടന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.