മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം മുസ്ലീമുകളെ ആഴത്തില്‍ സ്പര്‍ശിച്ചു: കര്‍ദിനാള്‍ സാക്കോ

ബുഡാപെസ്റ്റ്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം ചരിത്രമായിരുന്നുവെന്നും അത് ഇറാക്കിലെ മുസ്ലീമുകളെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്നും കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോ. 52 ാമത് ഇന്റര്‍നാഷനല്‍ യൂക്കരിസ്റ്റിക് കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാപ്പായുടെ പര്യടനം മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ അന്തരീക്ഷത്തില്‍ മാറ്റം വരുത്തി. പാപ്പ ഇറാക്കികളുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചു. പ്രത്യേകിച്ച് മുസ്ലീമുകളെ. അദ്ദേഹത്തിന്റെ വാക്കുകള്‍… പ്രസംഗം.. എല്ലാം. ക്രൈസ്തവര്‍ കൂടുതല്‍ സ്വീകാര്യരായി. അവര്‍ പാപ്പായെയോര്‍ത്ത് അഭിമാനിക്കുന്നു. കല്‍ദായ കാത്തലിക് സഭയുടെ അധ്യക്ഷനാണ് 73 കാരനായ കര്‍ദിനാള്‍ സാക്കോ.

ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ മൂന്നാം ദിനത്തിലാണ് ഇദ്ദേഹം സന്ദേശം നല്കിയത്. സെപ്തംബര്‍ അഞ്ചിന് ആരംഭിച്ച കോണ്‍ഗ്രസ് 12 ന് സമാപിക്കും. കഴിഞ്ഞവര്‍ഷം നടത്താനിരുന്ന കോണ്‍ഗ്രസ് കോവിഡ്‌സാഹചര്യത്തില്‍ ഈ വര്‍ഷത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. സമാപനദിവസം ഫ്രാന്‍സിസ് മാര്‍പാപ്പ കോണ്‍ഗ്രസില്‍ പങ്കെടുക്കും.

ഇറാക്കിലെ അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്ന ഹംഗറി സര്‍ക്കാരിന് കര്‍ദിനാള്‍ സാക്കോ നന്ദി അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.