ബ്രൂണെയിലെ ആദ്യ കത്തോലിക്കാ വൈദികന്‍ കര്‍ദിനാള്‍ കോര്‍ണേലിയസ് സിം അന്തരിച്ചു

ബ്രൂണൈ: ബ്രൂണിയലെ അപ്പസ്‌തോലിക് വികാറും ആദ്യ കത്തോലിക്കാ വൈദികനുമായിരുന്ന കര്‍ദിനാള്‍ കോര്‍ണേലിയസ് സിം അന്തരിച്ചു. 69 വയസായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. തായ് വാനിലെ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. മെഡിക്കല്‍ ട്രീറ്റ്‌മെന്റിന് വേണ്ടി തായ് വാനിലെത്തിയ അദ്ദേഹം മെയ് എട്ടുമുതല്‍ ക്വാറന്‍ീനിലായിരുന്നു.

ബ്രൂണെയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു കര്‍ദിനാള്‍. 2020 നവംബറിലാണ് അദ്ദേഹത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. കോവിഡ് സാഹചര്യത്തില്‍ റോമിലേക്ക് പോകാന്‍ സാധിക്കാതിരുന്നതുകൊണ്ട് ലൈവ് വീഡിയോ ലിങ്ക് വഴിയായിരുന്നു കര്‍ദിനാള്‍ ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തിരുന്നത്.

അതുപോലെ 1989 ല്‍ അദ്ദേഹം കത്തോലിക്കാ വൈദികനായതും ചരിത്രമായിരുന്നു. തദ്ദേശീയനായ ഒരാള്‍ ആദ്യമായിട്ടായിരുന്നു ബ്രൂണെയുടെ ചരിത്രത്തില്‍ വൈദികനാകുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.