കര്‍ദിനാള്‍ ടാഗ്ലെ കോവിഡ് രോഗവിമുക്തനായി

വത്തിക്കാന്‍സിറ്റി: വത്തിക്കാന്‍ സുവിശേഷവല്‍ക്കരണത്തിന്റെ തിരുസംഘം തലവന്‍ കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ കോവിഡ് രോഗവിമുക്തനായി.ഫിലിപ്പൈന്‍സ് ബിഷപ്‌സ് ന്യൂസ് സര്‍വീസ് ഇന്നലെയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 13 ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗവിമുക്തി. മുഴുവന്‍ സഭയ്ക്കുവേണ്ടി സന്തോഷകരമായ വാര്‍ത്ത എന്ന വിശേഷണത്തോടെയാണ് രോഗവിമുക്തനായ വിവരം അറിയിച്ചത്.

സെപ്തംബര്‍ 11 നാണ് കര്‍ദിനാള്‍ ടാഗ്ലെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. റോമില്‍ നിന്ന് മനിലയില്‍ എത്തിയതിന് ശേഷമാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്. കാരിത്താസ് ഇന്റര്‍നാഷനലിന്റെ നിലവിലെ പ്രസിഡന്റ് കൂടിയാണ് കര്‍ദിനാള്‍ ടാഗ്ലെ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.