സാമ്പത്തിക ക്രമക്കേട്: കര്‍ദിനാള്‍ കുറ്റം നിഷേധിച്ചു

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ കണ്ടതില്‍ വച്ചേറ്റവും വലിയ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ കുറ്റക്കാരനെന്ന് ആരോപിക്കപ്പെടുന്ന കര്‍ദിനാള്‍ ആഞ്ചെലോ ബെച്യൂ വിചാരണ വേളയില്‍ കുറ്റം നിഷേധിച്ചു. തന്റെ പദവികള്‍ ദുരുപയോഗിച്ചതിന്റെയും സാമ്പത്തികമായി ക്രമേക്കടുകള്‍ നടത്തിയതിന്റെയും പേരിലാണ് അദ്ദേഹം വിചാരണ നേരിടുന്നത്.

സര്‍ദിനിയായില്‍ ബിസിനസ് ചെയ്യുന്ന സഹോദരന്മാര്‍ക്ക് വഴിവിട്ട രീതിയില്‍ പണം നല്കിയെന്നതും ആരോപണങ്ങളില്‍ പെടുന്നു. വത്തിക്കാന്റെ ആധുനികചരിത്രത്തില്‍ ഏറ്റവും വലിയ ക്രിമിനല്‍ വിചാരണയാണ് കര്‍ദിനാള്‍ നേരിടുന്നത്. ആരോപണ വിധേയനായതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ പദവികളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. പേപ്പല്‍ കോണ്‍ക്ലേവില്‍ വോട്ടു ചെയ്യാനുള്ള അധികാരവും റദ്ദാക്കിയിട്ടുണ്ട്. മാസങ്ങളോളം വിചാരണ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ ജയില്‍വാസം അനുഭവിക്കേണ്ടിവരും.

എട്ടുമണിക്കൂര്‍ നേരം നീണ്ട വിചാരണയക്ക് ശേഷം കര്‍ദിനാള്‍ പത്രലേഖകരോട് പറഞ്ഞത് ഇപ്രകാരമാണ്. ഞാന്‍ വിചാരണ നേരിടണമെന്ന് പാപ്പ ആവശ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തിന് വിധേയനാണ്. അതുകൊണ്ട് ഇവിടെയെത്തി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.