കോവിഡ്: കര്‍ദിനാള്‍ ഉരോസ വിടവാങ്ങി

വെനിസ്വേല: കരാക്കാസ് അതിരൂപതയിലെ ആര്‍ച്ച് ബിഷപ്‌കര്‍ദിനാള്‍ ജോര്‍ജ് ഉരോസ സാവിനോ ദിവംഗതനായി. 79 വയസായിരുന്നു, ഓഗസ്റ്റ് 27 മുതല്‍ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വര്‍ഷങ്ങളോളം സഭയെ വിശ്വസ്തതയോടെ സേവിക്കുകയും സഭയ്ക്കും ദൈവജനത്തിനും വേണ്ടി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്നു കര്‍ദിനാള്‍ ഉരോസയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി.

ഹ്യൂഗോ ഷാവേസിന്റെയും നിക്കോളാസ് മാദുരോയുടെയും ഭരണകാലത്തെ ദുഷ്‌ക്കരമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സഭയെയും ദൈവജനത്തെയും സുരക്ഷിതമാക്കുന്നതില്‍ അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. മരണത്തിന് മൂന്നു ദിവസം മുമ്പ് അദ്ദേഹം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

രാജ്യത്തെ വെറും പതിനഞ്ച് ശതമാനം ആളുകള്‍ക്ക് മാത്രമാണ് കോവിഡ് വാക്‌സിന്‍ ഇതുവരെയായും ലഭിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.