കര്‍ദിനാള്‍ സെന്നിന്റെ വിചാരണ ആരംഭിച്ചു

ഹോ്‌ങ്കോംങ്: കര്‍ദിനാള്‍ ജോസഫ്‌സെന്നിന്റെ വിചാരണ ആരംഭിച്ചു. 90 കാരനായ ഇദ്ദേഹം ഹോംങ്കോങ് രൂപതയിലെ റിട്ടയേര്‍ഡ് മെത്രാനാണ്. സെപ്തംബര്‍ 26 ന് വിചാരണകോടതിയില്‍ അദ്ദേഹം വടി പിടിച്ചാണ് എത്തിയത്. പ്രോ-ഡെമോക്രാറ്റ് പ്രക്ഷോഭകാരികള്‍ക്ക് കൃത്യമായി രജിസ്ട്രര്‍ ചെയ്യാതെ സാമ്പത്തികസഹായം നല്കി എന്നാരോപിച്ചാണ് ഇദ്ദേഹത്തെ കഴിഞ്ഞ മെയ് മാസത്തില്‍ അറസ്റ്റ്‌ചെയ്തത്.

നാഷനല്‍ സെക്യൂരിറ്റി ലോ അനുസരിച്ചായിരുന്നുഅറസ്റ്റ്. ഇദ്ദേഹത്തിനൊപ്പം മറ്റ് അഞ്ച് പേര്‍ കൂടി വിചാരണ നേരിടുന്നുണ്ട്. വത്തിക്കാന്‍-ചൈന ഉടമ്പടിയെ നിശിതമായി വിമര്‍ശിക്കുന്ന കര്‍ദിനാള്‍ സെന്നിന്റെ അറസ്റ്റിനെക്കുറിച്ച് വത്തിക്കാന്‍ നിശ്ശബ്ദത പാലിക്കുകയാണ്.

വത്തിക്കാനും ചൈനയും തമ്മില്‍ മെത്രാന്മാരെ വാഴിക്കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടി 2018 ലാണ് നിലവില്‍ വന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.