വത്തിക്കാന് എല്ലാം നഷ്ടമാകും, ഒന്നും ലഭിക്കില്ല, കര്‍ദിനാള്‍ ജോസഫ് സെന്‍ അഭിമുഖത്തില്‍ വിമര്‍ശനസ്വരമുയര്‍ത്തുന്നു

വാഷിംങ്ടണ്‍: വത്തിക്കാന് ഒന്നും ലഭിക്കില്ലെന്ന് മാത്രമല്ല എല്ലാം നഷ്ടപ്പെടുകയും ചെയ്യുമെന്ന് കര്‍ദിനാള്‍ ജോസഫ് സെന്‍. ഹോങ്കോംഗിലെ മുന്‍ ആര്‍ച്ച് ബിഷപ്പായ അദ്ദേഹം സിഎന്‍എ യ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. പരിശുദ്ധ സിംഹാസനവും കമ്മ്യൂണിസ്റ്റ് ചൈനയുമായി നടത്തിയ ഉടമ്പടിയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്.

കൂടുതല്‍ കൂടുതലായി ചൈനയിലെ സഭ ഇന്ന് മതപീഡനങ്ങളുടെ നടുവിലാണ്. അണ്ടര്‍ഗ്രൗണ്ട് സഭ ഏറെക്കുറെ അപ്രത്യക്ഷമായിക്കഴിഞ്ഞു. എന്തുകൊണ്ടാണിത്. വത്തിക്കാന്‍ അവരെ സഹായിക്കുന്നില്ല. കര്‍ദിനാള്‍ കുറ്റപ്പെടുത്തി. പ്രായം ചെന്ന മെത്രാന്മാരെല്ലാം മരണമടഞ്ഞു.

അണ്ടര്‍ഗ്രൗണ്ട് സഭയില്‍ മുപ്പത് മെത്രാന്മാര്‍ മാത്രമേയുള്ളൂ. പുതിയതായി ഒരു വൈദികന്‍ പോലും അഭിഷേകം ചെയ്യപ്പെട്ടിട്ടില്ല. പതിനെട്ട് വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനോ മതപരമായ ആക്ടിവിറ്റിയിലേര്‍പ്പെടാനോ അനുവാദമില്ല. ക്രിസ്തുമസ് നിരോധിച്ചിരിക്കുന്നു, രാജ്യമെങ്ങും. ബൈബിള്‍ വീണ്ടും വിവര്‍ത്തനം ചെയ്യുമ്പോള്‍ അത് കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കനുസൃതമായിട്ടാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ചൈനയില്‍ നിന്ന് ചിലര്‍ എന്നെ കാണാന്‍ എത്താറുണ്ട്. എന്നെ കണ്ട് അവര്‍ കരയും. നമുക്കെന്തു ചെയ്യാന്‍ കഴിയും എന്നാണ് അവരുടെ ചോദ്യം. എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. എനിക്ക് വത്തിക്കാനില്‍ ശബ്ദമില്ല. ഞാന്‍ അവരോട് പറയും. കര്‍ദിനാള്‍ സെന്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.