കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ കൊല്ലണമെന്ന് വൈദികന്‍; കൊലപാതകശ്രമങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നതായി സൂചന

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ജീവന് ഭീഷണിയുള്ളതായി വ്യക്തമായ സൂചന. അദ്ദേഹത്തെ കൊക്കയിലേക്കോ കാനയിലേക്കോ വണ്ടിമറിച്ചിട്ട് കൊല്ലണമെന്ന് ആവശ്യപ്പെട്ടത് ഇടപ്പളളി ഫൊറോന മുന്‍ വികാരിയും വിമതപക്ഷവൈദികരിലൊരാളുമായ ഫാ. സെബാസ്റ്റ്യന്‍ വാഴപ്പിള്ളിയാണ്. കഴിഞ്ഞ നാല്പതുവര്‍മായി കര്‍ദിനാളിന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന ചെറിയാനോടായിരുന്നു വൈദികന്റെ ഈ ആഹ്വാനം.

വൈദികന്റെ ഈ ആഹ്വാനം സോഷ്യല്‍മീഡിയായില്‍ വൈറലായി മാറിയിരിക്കുകയാണ്. വെദികന്റെ ഈ ആഹ്വാനത്തെ വളരെ ഗൗരവത്തോടെയാണ് വിശ്വാസികള്‍ നോക്കിക്കാണുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ മാര്‍ ആലഞ്ചേരിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടു.

വൈദികനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനും ചില നിയമവിദഗ്ദര്‍ രംഗത്തെത്തിയിട്ടുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാനക്രമത്തെ സംബന്ധിച്ച വിവാദം ഈ കൊലപാതകാഹ്വാനത്തോടെ പുതിയമുഖം അണിഞ്ഞിരിക്കുകയാണ്.

എറണാകുളം- അങ്കമാലി അതിരൂപതയിലെ വിമതവൈദികര്‍ക്ക് ഉന്മാദം പിടിപ്പെട്ടിരിക്കുകയാണെന്ന് അഡ്വ.പോളച്ചന്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചു.കൊലവിളി നടത്തിയ വൈദികനെതിരെ അടുത്തദിവസം തന്നെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.