സഹിക്കാനും മരിക്കാനും തയ്യാറല്ലെങ്കില്‍ ഈ ശുശ്രൂഷകള്‍ക്കായി ഇറങ്ങിത്തിരിക്കേണ്ടതില്ലെന്നാണ് അന്ന് മാര്‍പാപ്പ പറഞ്ഞത്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

തൃശൂര്‍: പ്രതിബന്ധങ്ങളും ആക്രമണങ്ങളും വിമര്‍ശനങ്ങളും ഉണ്ടായാലും പരസ്‌നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും സേവനങ്ങള്‍ സഭ തുടരുമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ആലഞ്ചേരി. സഭ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിബന്ധങ്ങളെയും ആക്രമങ്ങളെയും കുറിച്ചുള്ള സീറോ മലബാര്‍ സഭ മെത്രാന്മാരുടെ ആശങ്കകള്‍ മാര്‍പാപ്പയോട് പങ്കുവച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് സഹനവും മരണവും പ്രേഷിതപ്രവര്‍ത്തനങ്ങളുടെ അവിഭാജ്യഘടകങ്ങളാണെന്നും സഹിക്കാനും മരിക്കാനും തയ്യാറല്ലെങ്കില്‍ ഈ ശുശ്രൂഷകള്‍ക്കായി ഇറങ്ങിത്തിരിക്കേണ്ടതില്ലെന്നുമായിരുന്നു. മാര്‍ ആലഞ്ചേരി ഓര്‍മ്മിച്ചു.

സ്‌നേഹവും ജീവകാരുണ്യശുശ്രൂഷകളുമില്ലാതെ എത്ര വലിയ പ്രവര്‍ത്തനം ചെയ്താലും ദൈവത്തിന് മുന്നില്‍വിലയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കോലഴിയിലെ മരിയഭവന്‍ ജനറലേറ്റില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.