ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കര്‍ദിനാള്‍ 98 ാം വയസില്‍ ദിവംഗതനായി

വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ ജോസഫ് ടോംകോ ദിവംഗതനായി. 98 വയസായിരുന്നു, ഇന്നലെയായിരുന്നു അന്ത്യം.കര്‍ദിനാള്‍ തിരുസംഘത്തിലെ ഏറ്റവുംപ്രായം ചെന്ന വ്യക്തിയായിരുന്നു.

നട്ടെല്ലിനുണ്ടായ പരിക്കിനെ തുടര്‍ന്ന് ജൂണ്‍ 25 മുതല്‍ ചികിത്സയിലായിരുന്ന അദ്ദേഹം അപ്പാര്ട്ട്‌മെന്റില്‍ തിരികെയെത്തിയത് ഓഗസ്റ്റ് ആറിനായിരുന്നു. എട്ടാംതീയതി രാവിലെയായിരുന്നു മരണം സംഭവിച്ചത്.

1985 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഇദ്ദേഹത്തിന് കര്‍ദിനാള്‍ പദവിനല്കിയത്. കഴിഞ്ഞ 37 വര്‍ഷമായി കര്‍ദിനാള്‍ സംഘത്തിലെ അംഗമായിരുന്നു. ചെക്ലോസ്ലാവാക്യ സ്വദേശിയായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.