കാരിത്താസ് ഇന്ത്യക്ക് എക്‌സലന്‍സ് അവാര്‍ഡ്

ന്യൂഡല്‍ഹി: കാരിത്താസ് ഇന്ത്യക്ക് എക്‌സലന്‍സ് അവാര്‍ഡ്. കമ്മ്യൂണിറ്റി ഹെല്‍ത്ത്, ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍, ക്ലൈമറ്റ് അഡാപ്റ്റീവ് അഗ്രിക്കള്‍ച്ചര്‍ എന്നീ മേഖലകളില്‍ നല്കിയ സംഭാവനകളെ മാനിച്ചാണ് അവാര്‍ഡ്. ഫെഡറല്‍ മിനിസ്റ്റര്‍ ജി കൃഷ്ണറെഡിയില്‍ നിന്ന് കാരിത്താസ് ഇന്ത്യ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോളി പുത്തന്‍പുരയും അ്ഡ്മിനിസ്‌ട്രേറ്റര്‍ സുഷീല്‍ മോദിയുംചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

വേള്‍ഡ് കോണ്‍ഗ്രസ് ഓണ്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റും നോര്‍ത്ത് ഈസ്‌റ്റേണ്‍ റീജിയന്‍ ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പുരസ്‌ക്കാരം നലകിയത്. കാരിത്താസ് ഇന്ത്യ ചെയ്യുന്ന നിസ്തുലമായ സേവനപ്രവര്‍ത്തനങ്ങളെ അവാര്‍ഡ് നിര്‍ണ്ണയകമ്മിറ്റി പ്രശംസിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.