തീര്‍ത്ഥാടക പ്രവാഹം; വാഴ്ത്തപ്പെട്ട കാര്‍ലോയുടെ പൊതുവണക്ക തീയതി നീട്ടി

അസ്സീസി: വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടീസിന്റെ കബറിടം സന്ദര്‍ശിക്കാനും വണങ്ങാനും പൊതുജനങ്ങള്‍ക്കുള്ള തീയതി നീട്ടി. ഒക്ടോബര്‍ 17 വരെ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനും വണങ്ങാനുമുള്ള സൗകര്യമാണ് നേരത്തെ ഒരുക്കിയിരുന്നത്. എന്നാല്‍ തീര്‍ത്ഥാടകപ്രവാഹം വര്‍ദ്ധിച്ച സാഹചര്യതതിലാണ് ഒക്ടോബര്‍ 19 വരെ നീട്ടിക്കൊടുക്കാന്‍ അസ്സീസി രൂപതാധികാരികള്‍ തീരുമാനിച്ചത്. അസ്സീസി ബിഷപ് ഡൊമിനിക്കോ സോറെന്റിനോയാണ് ഇക്കാര്യം അറിയിച്ചത്

ഒക്ടോബര്‍ പത്തിനാണ് കാര്‍ലോയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്. നിരവധി യുവജനങ്ങളാണ് കാര്‍ലോയുടെ കബറിടം സന്ദര്‍ശിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. ജീന്‍സും ഷൂസും അണിഞ്ഞ് കിടക്കുന്ന കാര്‍ലോയെയാണ് ഇവിടെ കാണാന്‍ കഴിയുന്നത്.

വെറും പതിനഞ്ച് വയസു മാത്രമായിരുന്നു കാര്‍ലോയുടെ ഭൂമിവാസം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.