കാര്‍ലോയുടെ ഹൃദയത്തിന്റെ തിരുശേഷിപ്പ് ന്യൂയോര്‍ക്കിലേക്ക്

ന്യൂയോര്‍ക്ക്: വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസിന്റെ ഹൃദയത്തിന്റെ തിരുശേഷിപ്പ് ഏപ്രില്‍ ആദ്യ ആഴ്ചയയില്‍ ന്യൂയോര്‍ക്കില്‍ എത്തിച്ചേരും. അസ്സീസി ആര്‍ച്ച് ബിഷപ് ഡൊമെനിക്കോ സോറെന്റിനോയാണ് ഇറ്റലിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് ഏപ്രില്‍ മൂന്നിന് തിരുശേഷിപ്പ് കൊണ്ടുവരുന്നത്.

ദിവ്യകാരുണ്യഭക്തനായ കാര്‍ലോയുടെ തിരുശേഷിപ്പ് കൊണ്ടുവരുന്നത് യുഎസ് ബിഷപ്‌സ് നാഷനല്‍ യൂക്കറിസ്റ്റിക് റിവൈവലിന്റെ ഭാഗമായിട്ടാണ്. വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കത്തിന് കത്തോലിക്കാസഭയില്‍ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലുക്കീമിയ രോഗബാധയെ തുടര്‍ന്ന് പതിനഞ്ചാം വയസിലാണ് കാര്‍ലോ മരിച്ചത്.2020 ഒക്ടോബറില്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു. ഏപ്രില്‍ മൂന്നുമുതല്‍ എട്ടുവരെ തീയതികളിലായി ആര്‍ച്ച് ബിഷപ് സോറെന്റിനോ യുഎസ് സന്ദര്‍ശിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.