കാര്‍ലോ അക്കുത്തിസിന്റെ പേരില്‍ സാത്താനിക് ഗ്രൂപ്പുകളും!

ഇറ്റലി: ഒക്ടോബര്‍ 10 ന് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന കാര്‍ലോ അക്കൂത്തിസിന്റെ പേരില്‍ പല വിദേശരാജ്യങ്ങളിലും സാത്താനിക് ഗ്രൂപ്പുകള്‍ ആരംഭിക്കുന്നതായി വാര്‍ത്ത. അതുകൊണ്ടുതന്നെ കാര്‍ലോയുമായി ബന്ധപ്പെട്ട് വീഡിയോകളോ യൂട്യൂബ് ചാനല്‍, ഫൗണ്ടേഷന്‍ എന്നിവ തുടങ്ങുമ്പോഴോ കാര്‍ലോയുടെ ഏഷ്യയിലുള്ള ഫൗണ്ടേഷന്റെ അനുവാദം ഉണ്ടായിരിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഏഷ്യന്‍ അസോസിയേഷന്റെ അനുവാദത്തോടുകൂടി മാത്രമേ പ്രസ്തുതകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അനുവാദമുണ്ടായിരിക്കുകയുള്ളൂ. .amicidicarloacutisasia@gmail. എന്ന വിലാസത്തിലാണ് ഇതിന് വേണ്ടി ബന്ധപ്പെടേണ്ടത്. ‘

ജീന്‍സ് ധരിക്കുന്ന 21 ാം നൂറ്റാണ്ടിന്റെ വിശുദ്ധരെയാണ് നമുക്കാവശ്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതായി ഉപയോഗിക്കപ്പെടുന്ന വാചകം കാര്‍ലോയുമായി ചേര്‍ത്തുപറയുന്നത് തെറ്റാണെന്നും 2013 ലെ ലോകയുവജനസംഗമത്തില്‍ പാപ്പ പറഞ്ഞതായി പ്രചരിപ്പിക്കപ്പെടുന്ന ആ വാചകം പാപ്പായുടേതല്ലെന്നും കൃത്രിമമായി പാപ്പായുടേപരില്‍ കൂട്ടിചേര്‍ത്തതാണെന്നും ഇതോടൊപ്പം അറിയിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.